കരിയറിൽ ആദ്യമായി പോലീസ് വേഷവുമായി പ്രഭുദേവ. എ സി മുഗിൽ സംവിധാനം നിർവഹിച്ചിരിക്കുന്ന സിനിമയുടെ ഒഫീഷ്യൽ ടീസറിന് വൻ വരവേൽപാണ് ആരാധകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ടീസറിൽ പ്രഭുദേവയുടെ കഥാപാത്രമായ പൊൻ മാണിക്കവേൽ ഹൈ റാങ്കിലുള്ള ഒരു രാഷ്ട്രീയ നേതാവിനെ ഒരു വാടക കൊലയാളിയിൽ നിന്നും രക്ഷിക്കാൻ നോക്കുന്നതാണ് കാണിച്ചിരിക്കുന്നത്.
ചടുലമായ നൃത്തം കൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന പ്രഭുദേവയ്ക്ക് ഈ ആക്ഷൻ കഥാപാത്രത്തിനെ എത്രത്തോളം കൈ കാര്യം ചെയ്യാൻ സാധിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ടീസർ ഇവിടെ കാണുക :
എം.ആർ.കെ.എസ്