ലോകം ആകാംഷയോടെ കാത്തിരുന്ന ഓസ്കാർ അവാർഡ് പ്രഖ്യാപിക്കുന്ന ദിനത്തിൽ തന്നെ പുതിയ സിനിമയുടെ സെക്കന്റ് പോസ്റ്റർ പങ്ക് വച്ചു ആരാധകരുടെ പ്രശംസ നേടി യുവ നടൻ ടോവിനോ തോമസ്.പ്രശസ്ത സംവിധായകൻ സലീം അഹമ്മദ് സംവിധാനം നിർവഹിക്കുന്ന “ആൻഡ് ദി ഓസ്കാർ ഗോസ് ടു” എന്ന സിനിമയുടെ പോസ്റ്ററാണ് ടോവിനോ സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്.പോസ്റ്ററിൽ ടോവിനോ ഓസ്കറിനെ അനുസ്മരിപ്പിക്കും വിധം ചടങ്ങിൽ ഇരിക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്.ഇതിനെ കൂടാതെ ലൂസിഫർ, ഉയരെ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്,ജോ, ലൂക്കാ, മിന്നൽ മുരളി, കൽക്കി എന്നീ ചിത്രങ്ങളും ടോവിനോയെ വച്ച് അണിയറയിൽ ഒരുങ്ങുന്നുണ്ട്.
എം.ആർ. കെ.എസ്