ബോളിവുഡിലെ കിങ് ഖാന് ആരാധകരുടെ വലിയ നിര തന്നെയുണ്ട് വ്യത്യസ്തമായ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ.
താരം പങ്ക് വയ്ക്കുന്ന ഫോട്ടോകൾക്കും വിഡിയോക്കും ട്വീറ്റിനുമെല്ലാം സെക്കൻഡുകൾക്കുള്ളിൽ ആയിരകണക്കിന് റെസ്പോൻസുകളാണ് ലഭിക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സോഷ്യൽ മീഡിയ വാളുകളിൽ ആരാധകർ സർവ സാദാരണമായി അവരുടെ ആഗ്രഹങ്ങൾ പങ്കു വയ്ക്കാറുണ്ട് എന്നാൽ അപൂർവമായാണ് പലർക്കും ഇഷ്ട താരങ്ങളുടെ പക്കൽ നിന്നും റിപ്ലൈ മെസ്സേജുകൾ ലഭിക്കാറുള്ളത്.
ഇത്തരത്തിൽ ഷാരൂഖ് ഖാനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ആരാധകന്റെ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത്.
കഴിഞ്ഞ 143 ദിവസമായി ഷാഹ്റുഖ് ഖാനെ തുടർച്ചയായി ട്വീറ്റ് ചെയ്യുകയായിരുന്നു പഞ്ചാബി സ്വദേശിയായ അമൃത് കരൺ.
അസുഖബാധിതനായ രാജുവെന്ന തന്റെ സഹോദരന് ഷാഹ്റൂഖിനെ കാണണമെന്നുള്ള ആഗ്രഹം അറിയിക്കാൻ വേണ്ടിയാണ് ഇത്രയും ദിവസം അമൃത് ട്വീറ്റുകൾ ചെയ്തത്.
നിരന്തരമായി ട്വീറ്റ് ചെയ്തിട്ടും ഷാഹ്റൂഖിന്റെ ശ്രദ്ധ കിട്ടാത്തതിനെ തുടർന്ന് തന്റെ ആവശ്യം വീഡിയോ പോസ്റ്റായി അറിയിക്കുകയായിരുന്നു.
എന്നാൽ ഇന്നലെ അമൃതിനെ ഞെട്ടിച്ചു കൊണ്ട് സാക്ഷാൽ കിങ് ഖാൻ തന്നെ റിപ്ലൈ കൊടുത്തു.
അമൃതിനോട് ക്ഷമ ചോദിച്ച ഷാഹ്റുഖ് എത്രയും പെട്ടെന്ന് രാജുവുമായി സംസാരിക്കുമെന്ന് ട്വീറ്റിലൂടെ അറിയിച്ചു.
ഷാഹ്റൂഖിന്റെ ട്വീറ്റും ആരാധകന്റെ വിഡിയോയും ഇവിടെ കാണുക :
Day 143 : @iamsrk Video message from Raju and family… #RajuMeetsShahrukh pic.twitter.com/yQeu6JldAp
— Amrit (@amritkaran) February 25, 2019