49-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്കാര പ്രഖ്യാപനം നടത്തുക.
കാർബൺ, വരത്തൻ, ഞാൻ പ്രകാശൻ എന്ന സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസിൽ, ഞാൻ മേരികുട്ടി, ക്യാപ്റ്റൻ എന്നിവയിലെ പ്രകടനത്തിന് ജയസൂര്യ, ജോസെഫിലെ പ്രകടനത്തിലൂടെ ജോജു ജോർജ് എന്നിവരാണ് മികച്ച നടനുള്ള മത്സരത്തിൽ മുന്നിട്ട് നിൽക്കുന്നത്. അതേ സമയം കായംകുളം കൊച്ചുണ്ണി ഒടിയൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലും മത്സര രംഗത്തു സജീവമായുണ്ട്.
അതേ സമയം ഐശ്വര്യ ലക്ഷ്മി, അനു സിത്താര, മഞ്ജു വാരിയർ ഉർവശി എന്നിവരുടെ പേരാണ് മികച്ച നടിക്കുള്ള മത്സരത്തിൽ പരിഗണനയിലുള്ളത്.
ഷാജി.എൻ.കരുണിന്റെ ഓള്, ടി.വി ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം, ശ്യാമപ്രസാദിന്റെ എ സൺഡേ, അഞ്ജലി മേനോന്റെ കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എം.മോഹനന്റെ അരവിന്ദന്റെ അതിഥികൾ, വി.കെ പ്രകാശിന്റെ പ്രാണ, എം.പത്മകുമാറിന്റെ ജോസഫ് എന്നിവയാണ് മികച്ച ചിത്രത്തിന് വേണ്ടി മത്സരിക്കുന്നത്.
പ്രശസ്ത സംവിധായകൻ കുമാർ സാഹ്നി അധ്യക്ഷനായ ജൂറിയാണ് വിജയികളെ പ്രഖ്യാപിക്കുന്നതു.
എം.ആർ.കെ.എസ്