2018 ലെ മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം സ്വന്തമാക്കി സകരിയ്യ മുഹമ്മദ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയാണ് സകരിയയെ അവാർഡിന് അർഹനാക്കിയത്.
കാൽപ്പന്തു കളിയോടുള്ള മലപ്പുറത്തിന്റെ അടങ്ങാത്ത സ്നേഹത്തിന്റെ കഥ മജീദെന്ന ക്ലബ് മാനേജറുടെയും സാമുവേൽ എന്ന കാളികാരനിലൂടെയും ഹൃദ്യമായി അവതരിപ്പിച്ച സിനിമയാണ് “സുഡാനി ഫ്രം നൈജീരിയ”. സൗബിൻ ഷാഹിർ നൈജീരിയൻ നടൻ സാമുവേൽ അബിയോള റോബിൻസൺ എന്നിവരാണ് സുഡാനിയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സംവിധായകൻ ജി.അരവിന്ദന്റെ പേരിൽ ദേശീയതലത്തിലുള്ള ഈ പുരസ്കാരം സിനിമയിലെ യുവ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നൽകുന്നത്.
25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അരവിന്ദന്റെ ജന്മദിനമായ മാർച്ച് 15ന് തിരുവനന്തപുരത് വച്ച് പുരസ്കാരം സമ്മാനിക്കും.
എം.ആർ.കെ.എസ്