സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സിനിമക്കുള്ള പുരസ്കാരം നേടുന്നതിന് എല്ലാവരും സാധ്യത കൽപിച്ച നിരവധി സിനിമകൾ ഉണ്ടായിരുന്നു.
എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ടാണ് ഷെരീഫ് ഈസയുടെ ‘കാന്തൻ’ എന്ന കൊച്ചു ചിത്രം മികച്ച സിനിമക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.
വായനാട്ടിലെ അടിയ വിഭാഗത്തിൽപെടുന്ന ആദിവാസികളുടെ പ്രകൃതിയുമായിട്ടുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് കാന്തൻ പറയുന്നത് . 2012ൽ സംസ്ഥാന അവാർഡ് നേടിയ മാസ്റ്റർ പ്രജിത്ത് ആണ് കാന്തനായി അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാഭായിയും കാന്തനിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളും അവകാശ ധ്വംസനങ്ങളും കാന്തൻ ചർച്ച ചെയുന്നു. പ്രമോദ് കൂവേരിയാണ് കാന്തന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
മുഹമ്മദ് റോഷൻ കെ.എസ്