ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം തെലുങ്കിലെ സൂപ്പർ ജോഡികളായ സാമന്ത അക്കിനേനിയും നാഗചൈതന്യയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മജിലി.
ശിവ നിർവാണ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം ക്രിക്കറ്റ് കളിക്കാരൻ ആവാൻ കൊതിച്ച പൂർണ എന്ന ചെറുപ്പക്കാരന്റെ ജീവിത്തിലെ സംഘർഷങ്ങളുടെയും പൊലിഞ്ഞു പോയ പ്രണയത്തിന്റെ കഥയാണ് പറയുന്നത്. പൂർണയ്ക്കു വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ തയാറാണ് ഭാര്യ ശ്രാവണി ( സാമന്ത അക്കിനേനി ). എന്നാൽ ദിവസങ്ങൾ കഴിയുംതോറും പൂർണയ്ക്കു ശ്രാവണിയെ മനസിലാക്കാൻ സാധിക്കുന്നില്ല രണ്ട് പേരുടെയും ഹൃദയങ്ങൾ തമ്മിലുള്ള അകലം വർധിക്കുന്നു. പൂർണയ്ക്കു ശ്രാവണിയെ വീണ്ടെടുക്കുവാൻ സാധിക്കുമോ എന്നറിയണമെങ്കിൽ പ്രേക്ഷകർ നാളെ വരെ കാത്തിരിക്കണം.
ഏപ്രിൽ 5ന് തിയേറ്ററിൽ വരുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഏരീസ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ഇൻഡിവുഡ് ഡിസ്ട്രിബൂഷൻ നെറ്റ്വർക്ക് ആണ്.
നാഗ ചൈതന്യയയും സാമന്തയും ഒന്നിക്കുന്ന നാലാമത്തെ ചിത്രവും ഒപ്പം വിവാഹ ശേഷം ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മജിലിക്കുണ്ട്.
ട്രൈലെർ കാണുക :