റാംബോ സീരിസിൽ നിന്നും ഏറ്റവും പുതിയ ചിത്രമായ Rambo Last Blood ന്റെ ട്രൈലെർ പുറത്ത് വന്നു.
ഹോളിവുഡ് താരം സിൽവെസ്റ്റർ സ്റ്റാലോൺ തന്നെയാണ് പുതിയ പാർട്ടിലും Rambo എന്ന ലോകപ്രശസ്ത കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്. 1982 ൽ ആണ് Rambo സീരിസിലെ ആദ്യ ചിത്രം പുറത്ത് വന്നത്. First Blood എന്ന് പേരിട്ടു വന്ന ചിത്രം വിയറ്റ്നാം യുദ്ധം കഴിഞ്ഞു വന്ന അമേരിക്കൻ സൈനികനായ ജോൺ റാംബോയുടെ കഥയാണ് പറഞ്ഞത്.
തുടർന്ന് 1985ൽ Rambo First Blood Part 2, Rambo 3 (1988), Rambo (2008) എന്നീ ഭാഗങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ സീരിസിലെ എല്ലാ ചിത്രങ്ങളൂം വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും സിൽവെസ്റ്റർ സ്റ്റലോണിന് ലോകമെംബാടും നിരവധി ആരാധരെ നേടി കൊടുക്കുകയൂം ചെയ്തിട്ടുണ്ട്. നിലവിൽ ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം Rambo Final Blood ഈ സീരിസിലെ അവസാനം ചിത്രമായാണ് പുറത്ത് വരുന്നത്.